ഡോക്ടേര്‍സ് ദിനം ആചരിച്ചു

ഐ.എം.എ നോര്‍ത്ത് വയനാട് ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഡോക്ടേര്‍സ് ദിനാചരണത്തില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി സംസാരിക്കുന്നു

മാനന്തവാടി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള(ഐ.എം.എ) നോര്‍ത്ത് വയനാട് ശാഖയുടെ ആഭിമുഖ്യത്തില്‍ ദേശിയ ഡോക്ടേര്‍സ് ദിനം ആചരിച്ചു. അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി മുഖ്യതിഥിയായിരുന്നു. പ്രസിഡന്റ് റോഷിന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജിതേന്ദ്രനാഥ്, ഡോ.ടി.പി.വി സുരേന്ദ്രന്‍, ആര്‍ രാജേഷ്, ഡോ.കെ വി രാജന്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിച്ച ഡോക്ടര്‍മാരുടെ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles