മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 66-ാം വാര്‍ഷികാഘോഷം നാളെ

Read Time:2 Minute, 50 Second

കല്‍പ്പറ്റ: മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 66-ാം വാര്‍ഷികാഘോഷം, യാത്രയയപ്പ് സമ്മേളനം, പൂര്‍വ വിദ്യാര്‍ഥി-അധ്യാപക-അനധ്യാപക സംഗമം, പ്രതിഭകളെ ആദരിക്കല്‍ എന്നിവ നാളെ(വെള്ളി) ‘വാക 2കെ24’ എന്ന പേരില്‍ നടത്തും. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ജോയ് വി. സ്‌കറിയ, പിടിഎ പ്രസിഡന്റ് എസ്. ഹാജിസ്, പൂര്‍വ വിദ്യാര്‍ഥി സംഘടനാ(സിഗ്‌നേച്ചര്‍)ചെയര്‍മാന്‍ കെ. ജയപ്രകാശ്, കണ്‍വീനര്‍ വി.വി. യോയാക്കി, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഷഹീര്‍ അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
രാവിലെ 9.30ന് പ്രിന്‍സിപ്പല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന, കുട്ടികളുടെ കലാപരിപാടികള്‍. വൈകുന്നേരം അഞ്ചിന് വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അധ്യക്ഷത വഹിക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ മുഖ്യപ്രഭാഷണം നടത്തും.
വിദ്യാലയത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ സൈനുലബ്ദീന്‍, വിദ്യാലയ സ്ഥാപക കുടുംബാംഗം ഒ.ടി. സുധീര്‍, പ്രഥമ വിദ്യാര്‍ഥി ഡോ.ടി.പി. ശീതളനാഥന്‍ എന്നിവരെ ആദരിക്കും. സേവനത്തില്‍നിന്നു വിരമിക്കുന്ന ബത്തേരി എഇഒ ജോളിയാമ്മ മാത്യു, സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ.ബി. ശ്രീകല, സീനിയര്‍ അധ്യാപകന്‍ എം. രാജേന്ദ്രന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും.
പൂര്‍വാധ്യാപക-അനധ്യാപക സംഗമത്തില്‍ ഗുരുശ്രേഷ്ഠര്‍, ടവാക 2കെ24′ ലോഗോ രൂപകല്‍പന ചെയ്ത ജോമേഷ് കാസ്‌ട്രോ, വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിക്കും. നാടന്‍ പാട്ട് ദൃശ്യമേള, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനം നേടിയ വിവിധ ഇനങ്ങളുടെ അവതരണം, പൂര്‍വ വിദ്യാര്‍ഥിയും ചലച്ചിത്ര പിന്നണി ഗായകനുമായ ഗോപകുമാര്‍, സജി സി. ഏലിയാസ് എന്നിവര്‍ നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles