റബര്‍ കര്‍ഷകരെ സാമൂഹിക സുരക്ഷ പദ്ധതിയില്‍ നിലനിര്‍ത്തണം: നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്

മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഇന്‍സന്റീവ് സ്‌കീം പ്രകാരം ധനസഹായം ലഭിച്ച റബര്‍ കര്‍ഷകരെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതിയില്‍ നിലനിര്‍ത്തണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. റബറിന്റെ ഉല്‍പ്പാദന ചിലവിന് അനുസരിച്ചുള്ള താങ്ങ് വില സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും, റബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച റബര്‍ ഇന്‍സന്റീവ് പദ്ധതി ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാവും. നാഷണലിസ്റ്റ് കര്‍ഷക യൂണിയന്‍ സംസ്ഥാന നേതൃസംഗമം ബിജു നാരായണന്‍ നഗറില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാന പ്രസിഡന്റ് സുധീഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ എം എന്‍ ഗിരി, എന്‍ എന്‍ ഷാജി, രജ്ഞിത്ത് ഏബ്രഹാം തോമസ്, അയൂബ് മേലേടത്ത്, വൈസ് ചെയര്‍മാന്‍ ജെയിംസ് കുന്നപ്പള്ളി, പീടികക്കണ്ടി മുരളീകുമാര്‍, പ്രദീഷ് കമ്മന, ജില്ലാ പ്രസിഡന്റ് എ.സി സുരേന്ദ്രനാഥ്, കര്‍ഷക യൂണിയന്‍ ഭാരവാഹികളായ പി.എസ് ചന്ദ്രശേഖരന്‍ നായര്‍, തോമസ് വി.സഖറിയ, എം.ജെ മാത്യു, ഉഷാ ജയകുമാര്‍, അനീഷ് ഇരട്ടയാനി, മുഹമ്മദ് റിയാസ് പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles