കെ.കരുണാകരന്‍ ക്രാന്തദര്‍ശിയായ ജനനായകന്‍-കെ.കെ.അബ്രഹാം

കോണ്‍ഗ്രസ് പുല്‍പള്ളി മണ്ഡലം കമ്മിറ്റി ഓഫീസില്‍ കെ.കരുണാകരന്റെ ഛായാചിത്രത്തിനു മുന്നില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രാഹം ദീപം തെളിയിക്കുന്നു.

പുല്‍പള്ളി: ക്രാന്തദര്‍ശിയായ ജനനായകനായിരുന്നു കെ.കരുണാകരനെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ 104-ാം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി പാര്‍ട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ടീയ ഫാസിസത്തിനെതിരായ പോരാട്ടം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമന്ന് അബ്രഹാം അഭ്യര്‍ഥിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.എം.പൗലോസ് അധ്യക്ഷത വഹിച്ചു. ഇ.എ.ശങ്കരന്‍, പി.എന്‍.ശിവന്‍, കെ.വി.ക്ലീറ്റസ്, എം.ടി.കരുണാകരന്‍, പി.ജി.സുകുമാരന്‍, സി.വി.വേലായുധന്‍, ശ്യാമള രവി, ജോസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles