എസ്.എം.എഫ് വയനാട് ജില്ലാ ഭാരവാഹികള്‍

സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് കെ.സി.മമ്മൂട്ടി മുസ്‌ലിയാര്‍,ജനറല്‍ സെക്രട്ടറി പി.സി.ഇബ്രാഹിം ഹാജി, ട്രഷറര്‍ മുഹമ്മദ് ഷെരീഫ് ഹാജി.

കല്‍പറ്റ-സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി കെ.സി.മമ്മൂട്ടി മുസ് ലിയാര്‍ വെള്ളമുണ്ട (പ്രസിഡന്റ്) എസ്.മുഹമ്മദ് ദാരിമി, കെ.കെ.അഹമ്മദ് ഹാജി, പോള ഇബ്രാഹിം ദാരിമി, മുജീബ് തങ്ങള്‍ കല്‍പറ്റ, കണക്കയില്‍ മുഹമ്മദ് ഹാജി (വൈസ് പ്രസിഡന്റുമാര്‍), പി.സി.ഇബ്രാഹിം ഹാജി (ജനറല്‍ സെക്രട്ടറി), ഹാരിസ് ബാഖവി കമ്പളക്കാട് ,സി.മൊയ്തീന്‍കുട്ടി, കാഞ്ഞായി ഉസ്മാന്‍, ഇബ്രാഹിം ഫൈസി പേരാല്‍, ബ്രാന്‍ അലി മാനന്തവാടി(സെക്രട്ടറിമാര്‍), മുഹമ്മദ് ഷെരീഫ് ഹാജി ബീനാച്ചി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ കൗണ്‍സില്‍ യോഗം മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പി.സി.ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. ഭാരവാഹി തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി യു.ഷാഫി ഹാജി ചെമ്മാട് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles