ഭീതി പരത്തിയ കടുവയെ
മയക്കുവെടിവെച്ചു പിടിച്ചു

സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയിലെ ബന്ദിപ്പുരയില്‍ ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ മയക്കുവെടിവെച്ചു പിടിച്ചു. കഴിഞ്ഞ ദിവസം വനമേഖലയില്‍ കാലികളെ മേയ്ക്കുകയായിരുന്ന പ്രദേശവാസി കവിയപ്പയെ കടുവ ആക്രമിച്ചിരുന്നു. പശുക്കളെ കൊല്ലുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കടുവയെ പിടിക്കാന്‍ വനസേന തീരുമാനിച്ചത്. 15 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ സ്വകാര്യ തോട്ടത്തില്‍നിന്നാണ് പത്ത് വയസ്സ് മതിക്കുന്ന ആണ്‍ കടുവയെ പിടിച്ചത്. ഇതിനെ മൈസൂരുവിലെ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മൂന്നു കുംകി ആനകളുടെ സേവനവും കടുവയെ പിടികൂടുന്നതിനു ഉപയോഗപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles