ആളില്ലാത്ത വീടുകളില്‍ മോഷണം: നാലു അസം സ്വദേശികള്‍ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിയ കേസില്‍ നാലു അസം സ്വദേശികള്‍ പോലീസ് പിടിയിലായി. ദൂലാല്‍ അലി (23), ഇനാമുല്‍ഹഖ് (25), നൂര്‍ജമാല്‍ അലി (23), മൊഹിജുല്‍ ഇസ്‌ലാം (22) എന്നിവരെയാണ് ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പുല്‍പള്ളി, നൂല്‍പ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഏപ്രിലില്‍ നടന്ന മോഷണക്കേസുകളിലെ പ്രതികളാണ് ഇവര്‍. ആള്‍ താമസമില്ലാത്ത വീടുകള്‍ പകല്‍ കണ്ടുവെച്ചാണ് രാത്രി മോഷണം നടത്തിയിരുന്നത്. അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പുല്‍പള്ളിയിലും നൂല്‍പ്പുഴയിലുമായി 50 പവന്റെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും പ്രതികള്‍ കവര്‍ന്നിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles