മണല്‍വയലില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി

മണല്‍വയലില്‍ സ്വകാര്യ തോട്ടത്തില്‍ കണ്ടെത്തിയ കടുവയുടെ കാല്‍പാട്.

പുല്‍പള്ളി: ഇരുളത്തിനു സമീപം മണല്‍വയലില്‍ സ്വകാര്യ തോട്ടത്തില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. വടക്കേപുള്ളോലിക്കല്‍ പ്രഭാകരന്റെ കൃഷിയിടത്തില്‍ ഇന്നു രാവിലെയാണ് കടുവയുടെ കാല്‍പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്തെത്തിയ വനപാലകര്‍ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്നു സ്ഥിരീകരിച്ചു. മണല്‍വയല്‍ ടൗണില്‍നിന്നു ഏകദേശം 750 മീറ്റര്‍ മാറിയാണ് കടുവയുടെ കാല്‍പാടുകള്‍ കണ്ട സ്ഥലം. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് മണല്‍വയല്‍. കടുവ ഇറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles