മുബഷിര്‍ പ്രതിഭാപുരസ്‌കാരം ഡോ.സി.ടി. റിയാസിന് സമര്‍പ്പിച്ചു

Read Time:1 Minute, 42 Second

റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് ഗ്രന്ഥാലയം ഹാളില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സലിം പിച്ചന്‍ മുബഷിര്‍ പ്രതിഭാപുരസ്‌കാരം ഡോ.സി.ടി. റിയാസിനു സമര്‍പ്പിക്കുന്നു.

കല്‍പ്പറ്റ: റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് ഗ്രന്ഥാലയം, ബാലവേദി പ്രസിഡന്റായിരുന്ന മുബഷിര്‍ അഷറഫ് അലിയുടെ ഓര്‍മയ്ക്ക് ഏര്‍പ്പെടുത്തിയ എട്ടാമത് പ്രതിഭാപുരസ്‌കാരം കേരള സര്‍വകലാശാലയില്‍നിന്നു ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ സി.ടി. റിയാസിനു സമര്‍പ്പിച്ചു. സമന്വയം ഗ്രന്ഥശാല സ്ഥാപകാംഗമാണ് ഡോ.റിയാസ്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഗ്രന്ഥശാലാഹാളില്‍ പുരസ്‌കാരദാനച്ചടങ്ങ് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദൈഫ പിച്ചന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സലിം പിച്ചന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജസി പെരേര മുഖ്യാതിഥിയായി. മാര്‍ഷല്‍ ഡിസില്‍വ, ജൂഡി ഡിസില്‍വ, വി.പി. ബാസില, ഷംസീര്‍ ചോലക്കല്‍, പി.വി. കദീജ എന്നിവര്‍ പ്രസംഗിച്ചു. കെ. അഷറഫ് അലി സ്വാഗതവും പി. ദിന്‍ഷാ ഷിഫ്‌ന നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles