ബഷീര്‍ ഓര്‍മ്മദിനം ആചരിച്ചു

വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസില്‍ നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണദിനാചരണത്തില്‍ പ്രധാനധ്യാപകന്‍ ജയരാജന്‍ സി, ബഷീര്‍ അനുഭവങ്ങള്‍ പങ്ക് വെക്കുന്നു

കല്‍പറ്റ: വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണദിനം ആചരിച്ചു. ദിനാചരണത്തിന്റെയും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി സൂര്യ തെക്കയില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജയരാജന്‍ സി, ബഷീര്‍ കൂടികാഴ്ചയിലെ അനുഭവങ്ങള്‍ പങ്ക് വെച്ചു. വി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും, അനീഷ് ശങ്കര്‍ നന്ദിയും പറഞ്ഞു. ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബഷീര്‍ കൃതികളുടെ പേരുകളാല്‍ അലങ്കൃതമായ മാങ്കോസ്റ്റിന്‍ മരം കുട്ടികള്‍ക്ക് പുതിയ അനുഭവമായി.

0Shares

Leave a Reply

Your email address will not be published.

Social profiles