കടപുഴകിയ മരത്തിനിടയില്‍പ്പെട്ട യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

വീഡിയോ കാണാം

പുല്‍പ്പള്ളി: കടപുഴകിയ മരത്തിനിടയില്‍പ്പെട്ട കാല്‍നട യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോനാണ്(61)തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 ഓടെ ചെറ്റപ്പാലത്താണ് സംഭവം. വഴിയോരത്തെ വാകയാണ് കടപുഴകിയത്. കുഞ്ഞുമോന്‍ മരത്തിനടിയില്‍പ്പെട്ടുവെന്നാണ് കണ്ടുനിന്നവര്‍ കരുതിയത്. സമീപത്തെ കടകളില്‍ നിന്നു രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവര്‍ക്കു കുഞ്ഞുമോനു പരിക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് ശ്വാസം നേരേ വീണത്. മരത്തിന്റെ ശിഖരങ്ങള്‍ തട്ടി കുഞ്ഞുമോന്റെ കുടയുടെ രണ്ടു കമ്പികള്‍ പൊട്ടി. മരം ചായുന്നതായി തോന്നി നടത്തത്തിനു വേഗതകൂട്ടിയതാണ് രക്ഷയായതെന്നു കുഞ്ഞുമോന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles