ഗ്രാമീണ റോഡുകളുടെ തെരഞ്ഞെടുപ്പ്; മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്ന് രാഹുല്‍ ഗാന്ധി

കല്‍പറ്റ: വയനാട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രധാനമന്ത്രി ഗ്രാംസഡക് യോജനക്ക് കീഴില്‍ റോഡുകള്‍ തിരഞ്ഞെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗിന് രാഹുല്‍ കത്തയച്ചു.
നിലവില്‍ കാന്‍ഡിഡേറ്റ് റോഡുകളുടെ ദൈര്‍ഘ്യം 5 കിലോമീറ്ററില്‍ കുറയാത്തതാണ് അഭികാമ്യം എന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍, പി.എം.ജി.എസ്.വൈ ഓണ്‍ലൈന്‍ മോണിറ്ററിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ 5 കിലോമീറ്റര്‍ നീളമുള്ള കാന്‍ഡിഡേറ്റ് റോഡുകള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയുന്നുള്ളു.
ഈ മാനദണ്ഡം കാരണം, പി.എം.ജി.എസ്.വൈ- 3ന് കീഴില്‍ വയനാട്ടിലെ നിരവധി റോഡുകള്‍ നവീകരണത്തിന് അയോഗ്യമാക്കപ്പെടുകയാണ്. വയനാട് പോലുള്ള മലയോര ജില്ലകളില്‍ പി.എം.ജി.എസ്.വൈ 3 പദ്ധതിയില്‍ 5 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്. വയനാട് പോലുള്ള മലയോര ജില്ലകളില്‍ ഇത് വലിയ പ്രയാസം സൃഷ്ടിക്കും. ദുര്‍ബലരായ ഗ്രാമീണ സമൂഹങ്ങളില്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ണായകമായ കാന്‍ഡിഡേറ്റ് റോഡുകള്‍ ഉള്‍പ്പെടുത്തുന്നതിന് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ 3ന്റെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles