മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ വിവാദത്തിലായ സാംസ്‌കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാവിലെ രാജിയില്ലെന്ന് ആവര്‍ത്തിച്ച സജി ചെറിയാന്‍, പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി സമര്‍ച്ചതെന്നാണ് വിവരം.
വിമര്‍ശിക്കാന്‍ ശ്രമിച്ചത് ഭരണകൂടത്തേയാണെന്നും ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നുമായിരുന്നു സജി ചെറിയാന്‍ നേരത്തെ വിശദീകരിച്ചത്. സിപിഎമ്മിന്റെ അവയ്ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴായായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജി വെക്കണമെന്നായിരുന്നു സജി ചെറിയാന്‍ ചോദിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles