ഗാന്ധി ദര്‍ശന്‍ വേദി പ്രതിഷേധസദസ്സ് നടത്തി

ബത്തേരിയില്‍ ഗാന്ധി ദര്‍ശന്‍ വേദി സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധസദസ്സ് നടത്തി. ഗാന്ധി പ്രതിമകളും ഛായാചിത്രങ്ങളും തകര്‍ക്കുന്നത് മതതരത്വത്തെയും സത്യധര്‍മങ്ങളെയും തകര്‍ക്കുന്നതിന് തുല്യമാണെന്നു സദസ്സ് കുറ്റപ്പെടുത്തി. സംഘ പരിവാറിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും അസഹിഷ്ണുതയാണ് ഗാന്ധി പ്രതിമകളും ചിത്രങ്ങളും തകര്‍ക്കുന്നതിലൂടെ വെളിവാകുന്നതെന്നു സദസ്സ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഇ.വി ഏബ്രഹാം അധ്യക്ഷത വഹിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍, ടോമി പാണ്ടിശേരി, കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍, വനിത ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍പേഴ്‌സണ്‍ റീത്ത സ്റ്റാന്‍ലി, ബേബി തുരുത്തിയില്‍, പി.എ. അബ്ബാസ്, ആര്‍. രാജന്‍, ജോണ്‍സണ്‍, ഗിരിജ സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles