ബിഷപ് ഡോ.ജോസഫ് മാര്‍ തോമസിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു

ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസിന്റെ നാമഹേതുക തിരുനാള്‍ ആഘോഷത്തില്‍നിന്ന്.

സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസിന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു. രൂപതയുടെ സ്ഥാപനമായ തപോവനത്തിലായിരുന്നു ആഘോഷം. ‘ഏവര്‍ക്കും ഭവനം’ എന്നുള്ള ബിഷപിന്റെ സ്വപ്ന സാക്ഷാത്കാരത്തിനുള്ള സംഭാവനകള്‍ മലങ്കര കാത്തലിക് അസോസിയേഷന്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, മരിയ സൈന്യം, മാര്‍ അത്തനാസിയോസ് ഐ.ടി.ഐ എന്നിവയുടെ ഭാരവാഹികള്‍ കൈമാറി. വിത്സണ്‍ പടകശേരി ചീരാല്‍ എഴുതിയ ‘ശലഭം’ എന്ന കവിതാസമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.മാത്യു അറമ്പന്‍കുടിയില്‍ കോര്‍എപ്പിസ്‌കോപ്പ, വൈദിക ഉപദേഷ്ടാവ് ഫാ.ആന്റോ ഇടകളത്തൂര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ തങ്കച്ചന്‍ ചരിവ്പുരയിടം, വര്‍ഗീസ് പോക്കാട്ട്, അലക്‌സ് ചിറക്കാട്ടു മേലെയില്‍, ഒ.എസ്. തോമസ്, ഷാജി കൊയിലേരി, റോയ് കയ്യാലത്, സിസ്റ്റര്‍ ആനന്ദ, സിസ്റ്റര്‍ അല്‍ഫോന്‍സ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles