തരുവണ സ്‌കൂള്‍ ടി.സി. വിവാദം; അന്വേഷണം നാളെയും തുടരും

മാനന്തവാടി: തരുവണ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ആറാംപ്രവൃത്തി ദിവസം രാത്രി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് നടത്തുന്ന അന്വേഷണം നാളെയും തുടരും. തരുവണ ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളെ വെള്ളമുണ്ട എ.യു.പി. സ്‌കൂളിലേക്ക് മാറ്റാനുള്ള നീക്കം നടത്തിയത് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകനായുളള അധ്യാപക തസ്തിക സൃഷ്ടിക്കാനാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ഡി.ഇ.തല അന്വേഷണം തുടങ്ങിയത്. ചൊവ്വാഴ്ച മാനന്തവാടി എ.ഇ.ഒ. ഓഫീസിലും തരുവണ ഗവ. യു.പി. സ്‌കൂളിലും എത്തി വിവരങ്ങള്‍ ശേഖരിച്ച സംഘം ബുധനാഴ്ച സംഘം വെള്ളമുണ്ട എ.യു.പി. സ്‌കൂളിലുമെത്തിയിരുന്നു. വ്യാഴാഴ്ചയും സംഘം വെള്ളമുണ്ട സ്‌കൂളിലെത്തും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസര്‍ കെ.സി. രജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡി.ഡി.ഇ.ക്കുവേണ്ടി അന്വേഷണം നടത്തുന്നത്. അന്വേഷണസംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഡി.ഡി.ഇ. കെ. ശശിപ്രഭയ്ക്കും അവര്‍ തയ്യാറാക്കുന്ന വിശദമായ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles