ജോസ് കണ്ടത്തില്‍ വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍

ജോസ് കണ്ടത്തില്‍

കല്‍പറ്റ: വയനാട് ജില്ല സി.ഡബ്ല്യു.സി (ശിശുക്ഷേമ സമിതി) ചെയര്‍മാനായി ജോസ് കണ്ടത്തില്‍ നിയമിതനായി. അഡ്വ. റബേക്കാ ചാക്കോ, അഡ്വ. തനു ജഗദീഷ്, ഷൈലജ കുമാരി, ബിബിന്‍.സി.ടി എന്നിവരെ അംഗങ്ങളായും നിയമിച്ചു. ശ്രദ്ധയും പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ പ്രശ്‌ന പരിഹാരം, ഉന്നമനം, വികസനം എന്നിവക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയും, കുട്ടികളുടെ അപേക്ഷകള്‍ കണക്കിലെടുത്തും, അവരുടെ പ്രശ്‌നങ്ങളിലും സ്വമേധയാ കേസെടുത്തും കുട്ടികള്‍ക്ക് നീതിപൂര്‍വ്വകമായ വികസനം നേടിക്കൊടുക്കാന്‍ ശ്രിക്കുമെന്ന് ചെയര്‍മാന്‍ ചെയര്‍മാന്‍ ജോസ് കണ്ടത്തില്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles