കെ. കരുണാകരന്‍ അനുസ്മരണഗാനം പ്രകാശനം ചെയ്തു

കെ. കരുണാകരന്‍ അനുസ്മരണഗാന സിഡി സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പിള്ളി പ്രകാശനം ചെയ്യുന്നു.

കേണിച്ചിറ: കെപിസിസി സാംസ്‌കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ. കരുണാകരന്‍ അനുസ്മരണവും ഗാന പ്രകാശനവും നടത്തി. അനുസ്മരണ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണഗാന സിഡി സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പിള്ളി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളല്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ ബിനു മാങ്കൂട്ടത്തില്‍, ജില്ലാ വൈസ് ചെയര്‍മാന്‍ സലിം താഴത്തൂര്‍, മണ്ഡലം പ്രസിഡന്റ് നാരായണന്‍ നായര്‍, ബ്ലോക്ക് മെമ്പര്‍ ലൗലി ഷാജു, സുന്ദര്‍രാജ് എടപ്പെട്ടി, കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി ടി.എന്‍ സജിന്‍, ജില്ലാ ട്രഷറര്‍ സുന്ദര്‍രാജ്, ഉമ്മര്‍ പൂപ്പറ്റ, കെ. പത്മനാഭന്‍, സി.ആര്‍ കനകന്‍, കെ.എസ്.യു ബത്തേരി ബ്ലോക്ക് പ്രസിഡന്റ് അതുല്‍ തോമസ്, എന്നിവര്‍ സംസാരിച്ചു. സംസ്‌കാര സാഹിതി പൂതാടി മണ്ഡലം ചെയര്‍മാനായി ദിനേഷ് കുമാര്‍ താഴാനിയേയും, കണ്‍വീനറായി സാബുവിനെയും തിരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles