പി.കെ. മുരളീധരന്‍ പ്ലാന്റേഷന്‍ മസ്ദൂര്‍ മഹാ സംഘ് ദേശീയ ട്രഷറര്‍

കല്‍പ്പറ്റ: പ്ലാന്റേഷന്‍ മസ്ദൂര്‍ മഹാ സംഘ് (ബിഎംഎസ്) അഖിലേന്ത്യാ ട്രഷററായി വയനാട് മേപ്പാടി നെടുമ്പാല സ്വദേശി പി.കെ. മുരളീധരനെ തെരഞ്ഞെടുത്തു. നിലവില്‍ കേരള പ്രദേശ് പ്ലാന്റേഷന്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും ബിഎംഎസ് ജില്ലാ പ്രസിഡന്റുമാണ് മുരളീധരന്‍. നെടുമ്പാല പോത്തംപാടം പരേതനായ കുഞ്ഞന്‍-ചിന്നമ്മ ദമ്പതികളുടെ മകനാണ് 53കാരനായ മുരളീധരന്‍. 2005-06ല്‍ ബിജെപി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. എട്ടു വര്‍ഷമായി ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാണ്. ഭാര്യ പി.വി. വത്സലയും അഭിജിത്ത്, അനഘ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles