ജോയിന്റ് കൗണ്‍സില്‍ വനിതാ മുന്നേറ്റ ജാഥയ്ക്കു സ്വീകരണം നല്‍കി

‘ഉണര്‍വ്’ വനിതാ മുന്നേറ്റ ജാഥയ്ക്കു മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ ക്യാപ്റ്റനും ജോയിന്റ് കൗണ്‍സില്‍ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ സുഗൈതകുമാരി പ്രസംഗിക്കുന്നു.

മാനന്തവാടി: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ഉണര്‍വ്’ വനിതാ മുന്നേറ്റ ജാഥയ്ക്കു ടൗണില്‍ സ്വീകരണം നല്‍കി. പി. ബെന്‍സി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ. ബാബു, വി. ഹാപ്പി, ജാഥാ മാനേജര്‍ ബിന്ദു രാജന്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍, സംസ്ഥാന ട്രഷര്‍ പി. ഗോപകുമാര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, കെ.എസ്. സ്മിത, പി.കെ. അനില, കെ.എ. പ്രേംജിത്ത്, ടി.ഡി. സുനില്‍മോന്‍, കെ. ഷമീര്‍, ജാഥാ ക്യാപ്റ്റനും ജോയിന്റ് കൗണ്‍സില്‍ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ സുഗൈതകുമാരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ ആദ്യ സ്വീകരണമായിരുന്നു മാനന്തവാടിയിലേത്. നാലിന് കാസര്‍കോട് മഞ്ചേശ്വരത്ത് തുടങ്ങിയ ജാഥ 22ന് തിരുവനന്തപുരത്ത് സമാപിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles