ശക്തമായ മഴയില്‍ വീട് തകര്‍ന്നു

ശക്തമായ മഴയില്‍ തകര്‍ന്ന വാസുവിന്റെ വീടിന്റെ മേല്‍ക്കൂര

ബത്തേരി: ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പഴുപ്പത്തൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപമുള്ള നായര്‍മത്ത് വാസുവിന്റെ വീടാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ചുമരിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. പ്രായമായ വാസുവും മകന്‍ രതീഷും മാത്രമാണിവിടെ താമസിക്കുന്നത്. അപകട സമയം ഇവര്‍ വീട്ടിലുണ്ടായിരുന്നു. ഭിത്തിയിലെ ഇഷ്ടിക ഇളകി വീണ് രതീഷിന്റെ തോളിന് ചെറിയ പരിക്കേറ്റിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles