ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

പനമരം: ആരോഗ്യ വകുപ്പിന് കീഴില്‍ പനമരം നഴ്‌സിംഗ് സ്‌കൂളില്‍ 2022-23 വര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പ്രധാന വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.in എന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. ഫോണ്‍: 04936222255.

0Shares

Leave a Reply

Your email address will not be published.

Social profiles