കസേരകളിക്കു വിരാമം: വയനാട് ഡി.ഡി.ഇ ആയി ശശിപ്രഭ തുടരും,
ശശീന്ദ്രവ്യാസിനെ കണ്ണൂരിലേക്കു മാറ്റി

കല്‍പറ്റ:വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ കസേരകളിക്കു വിരാമം. ജില്ലയില്‍ നിലവിലുള്ള ഡി.ഡി.ഇമാരില്‍ കെ.ശശിപ്രഭയെ തുടരാന്‍ അനുവദിച്ചും വി.എ.ശശീന്ദ്രവ്യാസിനെ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറായി സ്ഥലംമാറ്റിയും പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ജില്ലയില്‍ ഒരു കാര്യാലയത്തില്‍ ഒരേ തസ്തികയില്‍ രണ്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ജനമധ്യത്തില്‍ ചര്‍ച്ചയായിരിക്കെയാണ് ഉത്തരവ് ഇറങ്ങിയത്.
ദീര്‍ഘകാലമായി ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതു വിവാദമായപ്പോള്‍ നിയമനത്തിനു വകുപ്പധികൃതര്‍ തയാറായി. പക്ഷേ, ഒന്നിനു പകരം രണ്ടു ഡി.ഡി.ഇമാരാണ് ജില്ലയിലെത്തിയത്.
ജൂണ്‍ മൂന്നിനു ഇടുക്കി ജില്ലാ വിദ്യഭ്യാസ ഉപഡയക്ടര്‍ വി.എ.ശശീന്ദ്രവ്യാസിനെ വയനാട്ടിലേക്കും നിലവിലെ ഡിഡിഇ കെ.ശശിപ്രഭയെ ഇടുക്കിയിലേക്കും സ്ഥലംമാറ്റി ഉത്തരവായിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ശശിപ്രഭ കേരള അഡ്മനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഇതുമായി അവര്‍ വരുന്നതിനു മുന്നേ ശശീന്ദ്രവ്യാസ് ഇടുക്കിയില്‍നിന്നു വയനാട്ടിലെത്തി ചുമതലയേറ്റു. ഇതോടെ ട്രിബ്യൂണല്‍ വിധിയുടെ ബലത്തില്‍ ശശിപ്രഭയും സര്‍ക്കാര്‍ ഉത്തരവുമായി ശശീന്ദ്രവ്യാസും ഓഫീസില്‍ ഇടം പിടിച്ചു. ഈ അവസ്ഥയാണ് പുതിയ ഉത്തരവിലൂടെ ഒഴിവായത്.

0Shares

Leave a Reply

Your email address will not be published.

Social profiles