ഹരിതരശ്മി: കര്‍ഷകര്‍ക്കു പരിശീലനം നല്‍കി

ചീങ്ങേരിയില്‍ ഹരിതരശ്മി പദ്ധതിയില്‍ കാപ്പി, കുരുമുളക് തൈ വിതരണം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ നിര്‍വഹിക്കുന്നു.

മീനങ്ങാടി: ഹരിതരശ്മി പദ്ധതിയുടെ ഭാഗമായി ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു പരിധിയിലെ കര്‍ഷകര്‍ക്കു കാപ്പി, കുരുമുളക് തൈകള്‍ വിതരണം ചെയ്തു. പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്തു. ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എസ്. നിഷാന്ത് അധ്യക്ഷത വഹിച്ചു. ഹരിതരശ്മി ജില്ലാ കോ ഓര്‍ഡനേറ്റര്‍ പി.സി. ദിലീപ്, ഡോ.എം.സി. അഭിനവ്, അരുണ്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ.നജീബ് നടുത്തോടി ക്ലാസ് നയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles