എം.കെ നാസര്‍ നിര്യാതനായി

കല്‍പറ്റ: വയനാട് ജില്ലാ മുസ്്‌ലിം ലീഗ് മുന്‍ സെക്രട്ടറിയും ഐ.എന്‍.എല്‍ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന അമ്പിലേരി നെടുങ്ങോട് മുയ്യാരികണ്ടി എം കെ നാസര്‍ (61) നിര്യാതനായി. കല്‍പറ്റ മുന്‍സിപ്പല്‍ മുസ്്‌ലിം ലീഗ് മുന്‍ സെക്രട്ടറി, പ്രസിഡന്റ്, വയനാട് ജില്ലാ മുസ്്‌ലിം യൂത്ത് ലീഗ് മുന്‍ സെക്രട്ടറി വൈസ് പ്രസിഡന്റ്, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്, സെക്രടറി, എം.എസ്.എസ് ജില്ലാ സെക്രട്ടറി, കല്‍പറ്റ മഹല്ല് കമ്മിറ്റി അംഗം, കല്‍പറ്റ കൃഷി വികസന സമിതി മെമ്പര്‍, നെടുങ്ങോട് പള്ളി കമ്മിറ്റി സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ഭാര്യ: നൂര്‍ജഹാന്‍ നെല്ലോളി. മക്കള്‍: അജ്മല്‍, അനസ്, ഹാസിഫ. മരുമക്കള്‍: റാഷിദ്, (ഷാര്‍ജ), റഹീഷാ. പിതാവ്: എം.കെ മമ്മൂ, മാതാവ്: പാത്തു മുക്രി. സഹോദരങ്ങള്‍: റുഖിയ പിണങ്ങോട്, നഫീസ കല്‍പറ്റ, മൂസ്സ എം.കെ, അഷറഫ്, സജീര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles