പരിസ്ഥിതി സംവേദക മേഖല: കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണം-സി.പി.ഐ

ചീരാല്‍: സംരക്ഷത വനങ്ങളുടെ പരിസ്ഥിതി സംവദേക മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാകുന്നതിനു ഉതകുന്ന നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നു
സി.പി.ഐ സുല്‍ത്താന്‍ബത്തേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.പി.സുനീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ.മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എസ്.സ്റ്റാന്‍ലിന്‍, ഇ.ജെ.ബാബു, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി.എം.ജോയി, എന്‍. ഫാരിസ്, സജി കവനാകുടി, വിനു ഐസക്, മണ്ഡലം സെക്രട്ടറി സി.എം.സുധിഷ്, അനിഷ് ചീരാല്‍ എന്നിവര്‍ പ്രസംഗിച്ചു. സതിഷ് കരടിപ്പാറ, കെ.വി.വിനീത്, ലതിക ജി.നായര്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.ജി.സോമനാഥന്‍ അനുശോചന പ്രമേയവും ഫ്രഫ.താര ഫിലിപ്പ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറിയായി സി.എം.സുധിഷിനെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles