അടച്ചിട്ട വീട്ടില്‍ നിന്ന് 75 പവന്‍ മോഷ്ടിച്ചു

മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു

മേപ്പാടി: മേപ്പാടി മാനിവയലില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 75 പവന്‍ മോഷ്ടിച്ചു. മാനിവയല്‍ വേണാട് ജേക്കബ്ബിന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണ്ണമാലയും, വളകളുമടക്കം 75 പവന്റെ സ്വര്‍ണ്ണം മോഷണം പോയതായി വീട്ടുകാര്‍ പറയുന്നു. ജേക്കബിന്റെ ബന്ധുവിന്റെ വിവാഹത്തിനായി രണ്ട് ദിവസം മുമ്പേ വീട്ടുകാര്‍ കോഴിക്കോട് പോയിരുന്നു. ഈ സമയം നോക്കിയാണ് അടച്ചിട്ട വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മേപ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles