നിത്യോപയോഗ സാധനങ്ങളുടെ നില നിയന്ത്രിക്കണം

സ്വതന്ത്ര കുക്കിംഗ് കാറ്ററിംഗ് വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരം വെള്ളമുണ്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. കെ.അമീന്‍ സമ്മാനിക്കുന്നു

തരുവണ: വര്‍ധിച്ച് വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിംങ്ങ് കാറ്ററിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) വയനാട് ജില്ല കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപെട്ടു. പാചക തൊഴിലാളി ക്ഷേമനിധി ആനുകൂല്യം വര്‍ധിപ്പിക്കുക, ആണ്‍കുട്ടികളുടെ വിവാഹത്തിനും ധനസഹായം നല്‍കുക, പാചക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിത്തു. വെള്ളമുണ്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. കെ.അമീന്‍ കൗണ്‍സില്‍ ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുജീബ് അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത് മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് നാസര്‍, എസ്.ടി.യു വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് മൊയിന്‍, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മണിയനൊടി, സംസ്ഥാന ട്രഷറര്‍ കെ.സി മുഹമ്മദ് ഹനീഫ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ഹംസ, ജില്ല കമ്മറ്റി അംഗങ്ങളായ സിറാജ് കാസിം, സൗദ നൂര്‍ജ, ഫൗസിയ മുഹമ്മദ് സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഊഫ് സ്വാഗതവും ട്രഷറര്‍ റഷീദ് ആറു വാള്‍ നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ബ്ലോക്ക് മെമ്പര്‍ പി.കെ അമീന്‍ മൊമെന്റോ നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles