മുട്ടില്‍ വാര്യാടില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; പരിഹാര മാര്‍ഗ്ഗങ്ങളൊന്നും തന്നെയില്ല

മുട്ടില്‍: മുട്ടില്‍ വാര്യാടില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇന്ന് രാവിലെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ മിഥുന്‍, യദു, അനന്തു എന്നിവര്‍ മരിച്ചു.
മരണപ്പെട്ട പുല്‍പ്പള്ളി കബനിഗിരിയിലെ അനന്തു (20)വിന്റെ വീട്ടില്‍ ഇന്നലെ വന്ന ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പോകവേയാണ് ഈ ദുരന്തം സംഭവിച്ചത്. ഇവരുടെ സുഹൃത്തുക്കളായ ഒറ്റപ്പാലം പത്തന്‍കുളം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി കുറ്റിയാട്ട് പൊയില്‍താഴം സ്വദേശി യാദവ് എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്്. സമാന റോഡില്‍ തന്നെ ജൂണ്‍ നാലിന് കാറും ജീപ്പും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ കൃഷ്ണഗിരി സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഇതേ റോഡില്‍ വെച്ചുതന്നെ ജൂണ്‍ 28ന് കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രകാരിക്കും, റോഡരികില്‍ നില്‍ക്കുകയായിരുന്ന അമ്പതാംമൈല്‍ കോളനിയിലെ ഹോട്ടല്‍ ജീവനകാരിക്കും പരിക്കേറ്റിരുന്നു. ദേശീയപാതയായ വാര്യാടില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇതിനുവേണ്ട പരിഹാര മാര്‍ഗ്ഗങ്ങളൊന്നും തന്നെ നിലവില്‍ വന്നിട്ടില്ല. എത്രയുംവേഗത്തില്‍ അപകടങ്ങള്‍ കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ റോഡില്‍ നടപ്പിലാക്കിയില്ലെങ്കില്‍ മനുഷ്യജീവനുകള്‍ ഇനിയും പൊലിഞ്ഞേക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles