കുട്ടികളിലെ ലഹരി ഉപയോഗം തടയണം:ബാലസംഘം

മാനന്തവാടിയില്‍ ബാലസംഘം ഏരിയ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി നീരജ സന്തോഷ് ഉദ്ഘാടനം ചെയ്യന്നു.

മാനന്തവാടി: കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനു ആരോഗ്യം, എക്‌സൈസ്, പോലീസ് വകുപ്പുകള്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നു ബാലസംഘം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി നീരജ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനുഷ്‌ക സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ. രാജന്‍ സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി എം. രജീഷ് പ്രസംഗിച്ചു. ഏരിയകണ്‍വീനര്‍ പി.ടി. ബിജു സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ കെ.ടി. വിനു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഡെല്‍ന ഡെന്നിഷ്(പ്രസിഡന്റ്), വി.ആര്‍. ശാരിക, കൃഷ്‌ണേന്ദു തിരുനെല്ലി(വൈസ് പ്രസിഡന്റുമാര്‍), ജോസൂട്ടി സനീഷ്(സെക്രട്ടറി), കെ.എസ്. ഷിഫ്‌ന, കെ.സി. ജിഷ്ണ(ജോയിന്റ് സെക്രട്ടറിമാര്‍), എന്‍.ജെ. ഷജിത്ത്(കണ്‍വീനര്‍), ഗിരിജ, എ.വി. മാത്യു(ജോയിന്റ് കണ്‍വീനര്‍മാര്‍), അജിത് വര്‍ഗീസ്(കോ ഓര്‍ഡിനേറ്റര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles