എം.എസ്.എസ് കോളേജ് പുതിയ ക്യാമ്പസിൽ പ്രവർത്തനമാരംഭിച്ചു

Read Time:3 Minute, 3 Second

കൽപ്പറ്റ: എം.എസ്.എസ് –  പൊയിലൂർ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ പ്രഥമ സംരംഭമായ എം.എസ്.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തരുവണ ആറുവാൾ പുതിയ ക്യാമ്പസിൽ പ്രവർത്തനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേഷൻ ലഭിച്ചതോടെ 2022 സെപ്റ്റംബർ ഒന്നിനാണ് കോളേജ് കട്ടയാട് 7/4 ൽ താൽക്കാലിക കെട്ടിടത്തിൽ തുടങ്ങിയത്. രണ്ടുവർഷം പൂർത്തിയാകുന്നതിനു മുമ്പെ സ്വന്തം ക്യാമ്പസിലെ കെട്ടിടത്തിലേക്കാണ് സ്ഥാപനം മാറ്റിയത്. എം.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രഥമ ആർട്സ് ആൻഡ് സയൻസ് കോളേജാണിത്. ബി എ ഇംഗ്ലീഷ് , ബി എസ് സി സൈക്കോളജി,  ബി കോം ഫിനാൻസ് എന്നീ ഡിഗ്രി പ്രോഗ്രാമുകളിലേക്ക്  പ്രവേശനം നടന്നുകൊണ്ടിരിക്കുകയാണ്.

വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതോടൊപ്പം പാഠ്യ- പാഠ്യേതര വിഷയങ്ങൾക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്. പണി പൂർത്തിയാക്കിയ കെട്ടിടം എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചി. പി മമ്മദ് കോയ തുറന്ന് കൊടുത്തു. കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ പൊയിലൂർ വി പി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. എം.എസ്.എസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി പി.ടി മൊയ്തീൻകുട്ടി, കൊളമിസ്റ്റ് എ.പി.കുഞ്ഞാമു , കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ എയ്ഡ് സെൻറർ ചെയർമാൻ എൻ.ഇ. അബ്ദുൽ അസീസ്, പ്രൊഫ.കെ വി ഉമറുൽ ഫാറൂഖ്, എം.എസ്.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. ജോസഫ് കെ ജോബ്, എം എസ് എസ് വയനാട് ജില്ലാ പ്രസിഡൻറ് യു എ അബ്ദുൽ മനാഫ്, ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി , ജില്ലാ ട്രഷറർ സി.കെ. അബ്ദുൽ അസീസ് മറ്റു ഭാരവാഹികളായ കെ എം ഇബ്രാഹിംകുട്ടി, കെ എം ബഷീർ,  ഇബ്രാഹിം തെങ്ങിൽ, സ്റ്റാഫ് സെക്രട്ടറി  സെയ്ദലി കോയ തങ്ങൾ, സ്റ്റുഡൻസ് അഡ്വൈസർ ഡോ.എൻ നൗഫൽ, കോളേജ് യൂണിയൻ ചെയർമാൻ അനിഷ മരിയ പ്രസംഗിച്ചു. കോളേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി പി മുഹമ്മദ് സ്വാഗതവും ട്രഷറർ ഇബ്രാഹിം പുനത്തിൽ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles