കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ലഹരിവിരുദ്ധ വാരാചരണം സമാപിച്ചു

കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ബോധവത്കരണ ഫോട്ടോ പ്രദര്‍ശനം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ. ശശി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: കല്ലോടി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ലഹരിവിരുദ്ധ വാരാചരണം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ബോധവത്കരണ ഫോട്ടോ പ്രദര്‍ശനത്തോടെ സമാപിച്ചു. പ്രദര്‍ശനം
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ. ശശി ഉദ്ഘാടനം ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ. ബാലകൃഷ്ണന്‍, ടി.ജി, പ്രിന്‍സ്, കെ.എം. അഖില്‍, സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
ലഹരിവിരുദ്ധ സന്ദേശമടങ്ങിയ നോട്ടീസ് വീടുകള്‍, കോളനികള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യല്‍, പോസ്റ്റര്‍ നിര്‍മാണം, മുദ്രാവാക്യ രചന, പ്രസംഗം എന്നിവയില്‍ മത്സരം, ലഹരി വിരുദ്ധ സന്ദേശ മര നിര്‍മാണം, ഫ്‌ളാഷ് മോബ്, റാലി, സെമിനാര്‍, ക്വിസ്, ഡിജിറ്റല്‍ മാഗസിന്‍ നിര്‍മാണം എന്നിവ വാരാചരണത്തിന്റെ ഭാഗമായിരുന്നു. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍, അധ്യാപകരായ ബിജിത ജോസ്, എ.ജെ. ജിഷിന്‍, അനീഷ് ജോര്‍ജ്, ലിന്‍സി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles