വെള്ളമുണ്ടയില്‍ വയോദീപം പദ്ധതി തുടങ്ങി

വെള്ളമുണ്ട ചെറുകരയില്‍ വയോദീപം പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനില്‍ വയോദീപം പദ്ധതി തുടങ്ങി.
പരിപാടി ആരംഭിച്ചു 84 വയസ് പിന്നിട്ടവരെ വിടുകളില്‍ ചെന്ന് ആദരിക്കുന്നതാണ് പദ്ധതി. ചെറുകരയിലെ 93കാരന്‍ തോട്ടോളി അമ്മദ് ഹാജിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ആദരിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്തംഗം
കൊടുവേരി അമ്മദ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം വി. ബാലന്‍, മൂസ ഹാജി തോട്ടോളി, വി.പി. സുഫിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles