മരം വീണു വീട് ഭാഗികമായി തകര്‍ന്നു

മീനങ്ങാടി ഗവ.എല്‍പി സ്‌കൂളിനു സമീപത്തെ വാരിയംകണ്ടി റഹ്മു ബക്കറിന്റെ വീടിനു മുകളിലേക്കു മരം മറിഞ്ഞ നിലയില്‍.

മീനങ്ങാടി: കാറ്റിലും മഴയിലും മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഗവ.എല്‍പി സ്‌കൂളിനു സമീപത്തെ വാരിയംകണ്ടി റഹ്മു ബക്കറിന്റെ വീടിനു മുകളിലാണ് റോഡരികിലെ ചമതമരം വീണത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. വീടിന്റെ സംരക്ഷണഭിത്തിയും ഒരു ഭാഗത്തെ ഓടുകളും തകര്‍ന്നു. റോഡ് നവീകരണം നടക്കുന്നതിനാല്‍ മരത്തിനടുത്തുനിന്നു മണ്ണു മാറ്റിയിരുന്നു. മരം സമീപത്തെ വൈദ്യുത ലൈനില്‍ പതിക്കാത്തതു ദുരന്തം ഒഴിവാക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles