വിമാന കമ്പനികളുടെ ചൂഷണം തടയണം: പ്രവാസി സംഘം

കല്‍പറ്റ: വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നതു തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അവധി, ആഘോഷ വേളകളില്‍ യാത്രക്കാരുടെ വര്‍ധന മുന്നില്‍ക്കണ്ട് വിമാന കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയാണ് വരുത്തുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് കെ.ടി. അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. അബു, ജില്ലാ സെക്രട്ടറി സരുണ്‍ മാണി, സലിം കൂരിയാടന്‍, മന്‍സൂര്‍ മേപ്പാടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles