നെന്‍മേനിയില്‍ ഹരിതകര്‍മസേനയ്ക്കു യൂണിഫോം നല്‍കി

നെന്‍മേനി പഞ്ചായത്തിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്യുന്നു.

ചുള്ളിയോട്: നെന്‍മേനി പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കു യൂണിഫോം നല്‍കി. ഒരു ലക്ഷം രൂപ ചെലവിലാണ് സേനാംഗങ്ങളായ 40 പേര്‍ക്കു യൂണിഫോം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, അംഗങ്ങളായ വി.ടി. ബേബി, ബിന്ദു അനന്തന്‍, സൈസൂനത്ത് നാസര്‍, ബിജു ഇടയനാല്‍, ഷമീര്‍ മാളിക, ഉഷ വേലായുധന്‍, ദീപ ബാബു, വിനോദിനി രാധാകൃഷ്ണന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, വിഇഒ വിശ്വലത,സുജാത മോഹനന്‍, ഷെറീന നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles