ചാവറയച്ചനെക്കുറിച്ചുള്ള അധ്യായം
പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം-മിഷന്‍ ലീഗ്

പോരൂര്‍: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെക്കുറിച്ചുള്ള അധ്യായം ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തില്‍നിന്നു നീക്കിയതില്‍ ചെറുപുഷ്പ മിഷന്‍ലീഗ് യൂണിറ്റ് പ്രതിഷേധിച്ചു. അധ്യായം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടു. സാമൂഹിക ഉച്ചനീചത്വത്തിനെതിരേ ശക്തമായി പ്രതികരിക്കുകയും നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി കഠിനപ്രയത്‌നം നടത്തുകയും ചെയ്ത യുഗപുരുഷനാണ് ചാവറയച്ചനെന്നു യോഗം ചൂണ്ടിക്കാട്ടി. ഡയറക്ടര്‍ ഫാ.ജയിംസ് കുന്നത്തേട്ട് അധ്യക്ഷത വഹിച്ചു. ഫാ.കിരണ്‍ തൊണ്ടിപ്പറമ്പില്‍, സിസ്റ്റര്‍ ദീപ എസ് എച്ച്, ജോബിഷ് പന്നികുത്തിമാക്കല്‍, ആന്റോ അമ്പലത്തറ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles