വയോജന പരിരക്ഷ: വൈദ്യസഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന്

കല്‍പറ്റ: കല്‍പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ വൈദ്യസഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന് (ചൊവ്വ) ഉച്ചക്ക് ശേഷം 3 മണിക്ക് കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ നടക്കും. കല്‍പറ്റ നഗരസഭാ പരിധിയിലുള്ളവര്‍ക്കായി നേരത്തെ ആരോഗ്യവകുപ്പ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. അതില്‍ പങ്കെടുത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് ഇന്ന് ഉപകരണങ്ങള്‍ നല്‍കുന്നത്. വീല്‍ചെയര്‍,കണ്ണട,വാക്കിംഗ് സ്റ്റിക്, ശ്രവണ സഹായികള്‍,ബെഡ് എന്നിവയാണ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles