ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: പി.എസ്.സി പരിശീലനം

പഴശ്ശി രാജസ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സൗജന്യ പി.എസ്.സി പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: പഴശ്ശി രാജസ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവര്‍ക്കായാണ് പരിശീലനം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി വി.കെ പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രദീഷ് കെ.ആര്‍, എ അജയകുമാര്‍, അയ്യൂബ്.എ, അഡ്വ.രാധിക, അമല്‍ എം.എം, നിസാര്‍ സി.കെ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles