വിനോദ യാത്രയില്‍ അംഗീകൃത ഗൈഡുമാരുടെ സേവനം ഉറപ്പാക്കണം

കല്‍പറ്റ: വയനാട് ജില്ലയിലേക്കും മറ്റു ജില്ലകളിലേക്കും കെ.എസ്.ആര്‍.ടി.സി വിനോദ സഞ്ചാര യാത്രകള്‍ ആരംഭിക്കുകയും സര്‍ക്കാര്‍ അംഗീകൃത ഗൈഡുമാരുടെ സേവനം ഉറപ്പാക്കുകയും വേണമെന്ന് ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠന യാത്ര, വിനോദ യാത്ര എന്നിവയ്ക്ക് അംഗീകൃത ഗൈഡുമാരുടെ സേവനം ഉറപ്പാക്കുക, സന്ദര്‍ശകര്‍ക്ക് ഒപ്പമെത്തുന്ന അംഗീകൃത ഗൈഡുമാര്‍ക്ക് പുരാവസ്തു വകുപ്പ് കേന്ദ്രത്തില്‍ സൗജന്യ പാസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എം.കെ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. തോമസ് എബ്രഹാം, പി.വി. ജിനോജ് പ്രസംഗിച്ചു. ഭാരവാഹികള്‍: എം.കെ. അജയകുമാര്‍ (പ്രസി), കെ.എം. ജാഫര്‍ (വൈ പ്രസി), മനു ജോസ് (സെക്ര), ജിനു പീറ്റര്‍ (ജോ സെക്ര), കെ. ദിവാകരന്‍ (ട്രഷ).

0Shares

Leave a Reply

Your email address will not be published.

Social profiles