കോട്ടത്തറയില്‍ ഏകപാത്ര നാടകോത്സവം 16 മുതല്‍

കല്‍പറ്റ: കേരള സംഗീത നാടക അക്കാദമി, നേതി ഫിലിം സൊസൈറ്റി, കോട്ടത്തറ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടത്തറ നായനാര്‍ കമ്മ്യൂണിറ്റി ഹാളില്‍ ജൂലൈ 16 മുതല്‍ 20 വരെ ഏകപാത്ര നാടകോത്സവം നടത്തും. ദിവസവും വൈകുന്നേരം 6.30 മുതല്‍ രണ്ടു നാടകങ്ങള്‍ അരങ്ങേറും. 16ന് കെ.സി.കരുണാകരന്റെ ‘അച്ഛന്‍ എന്ന അച്ചുതണ്ട്’ , സജിത്ത് ആലുക്കലിന്റെ ‘ഉണ്ണിയപ്പം’, 17ന് എം.പാര്‍ത്ഥസാരഥിയുടെ ‘ഊണിനു നാലണ മാത്രം’, സി.ആര്‍. രാജന്റെ ‘ഓശാരത്തില്‍ ഒരു സത്കാരം’, 18ന് അപ്പുണ്ണി ശശിയുടെ ‘ചക്കരപ്പന്തല്‍’, മുരളി നമ്പ്യാരുടെ ‘നീതിന്യായം’ , 19ന് കെ.വി. ഗണേഷ്‌കുമാറിന്റെ ‘മൂത്തോര്‍’, നിജില്‍ദാസിന്റെ ‘ലൂുപ്’ , 20ന് പ്രമോദ് ശങ്കറിന്റെ ‘വെഡ്ഡിംഗ് ആനിവേഴ്‌സറി’, രാമന്‍ പുറനാട്ടുകരയുടെ ‘സമസ്യാ പൂരണം’ എന്നീ നാടകങ്ങളുടെ അവതരണം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.
നാടകോത്സവത്തിന്റെ വിജയത്തിനു കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെനീഷ്, ജോസ് പാറപ്പുറം, പി.സുരേഷ്, ശാന്ത ബാലന്‍, സി.കെ.സതീഷ് ബാബു, വേലായുധന്‍ കോട്ടത്തറ, സി.ആര്‍. രാധാകൃഷ്ണന്‍, എം. ബാലഗോപാല്‍, ഷിബു കുറുമ്പേമഠം, എം. സുമേഷ്, എം.സി. സത്യന്‍ എന്നിവര്‍ ഭാരവാഹികളായി 51 അംഗ സംഘാടകസമിതി പ്രവര്‍ത്തനം തുടങ്ങി.

0Shares

Leave a Reply

Your email address will not be published.

Social profiles