10 വര്‍ഷത്തിനിടെ വയനാട്ടില്‍ പിടിച്ചെടുത്തത് 706 കിലോഗ്രാം കഞ്ചാവ്

മാനന്തവാടി: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ എക്‌സൈസ് വകുപ്പ്് ജില്ലയില്‍ പിടിച്ചെടുത്തത് 706 കിലോഗ്രാം കഞ്ചാവ്. രജിസ്റ്റര്‍ ചെയ്തത് 30,719 കേസുകള്‍. ഒ.ആര്‍. കേളു എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചതാണിത്. രജിസ്റ്റര്‍ ചെയ്തതില്‍ 7,419 അബ്കാരി, 2,149 എന്‍ഡിപിഎസ്, 21,151 കോപ്ട കേസുകള്‍ ഉള്‍പ്പെടും. 2021ല്‍ മാത്രം 5,042 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2012 മുതല്‍ ഇതുവരെ 15,779 ലിറ്റര്‍ സ്പിരിറ്റ്, 1,540 ലിറ്റര്‍ ചാരായം, 18,809 ലിറ്റര്‍ വിദേശമദ്യം, 85,791 ലിറ്റര്‍ വാഷ്, 1,203 ലിറ്റര്‍ വ്യാജക്കള്ള്, 1,372 ഗ്രാം എംഡിഎംഎ, 191 ഗ്രാം ഹാഷിഷ് ഓയില്‍, 53 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2,360 ഗ്രാം ലഹരി ഗുളിക, 19,894 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. കോട്പ ഫൈന്‍ ഇനത്തില്‍ 36 ലക്ഷത്തിലധികം രൂപ വകുപ്പിനു ലഭിച്ചു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളജ് തലങ്ങില്‍ ക്ലബുകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. വിമുക്തി മിഷന്റെ ഭാഗമായി ജില്ലയില്‍ ഡി അഡീക്ഷന്‍ സെന്റര്‍ സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles