വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി

വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണ വിതരണം കല്‍പറ്റയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ നല്‍കി. എസ്‌കെഎംജെ ഹൈസ്‌കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ അര്‍ഹരെന്നു കണ്ടെത്തിയവര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ കേയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.എ.പി.മുസ്തഫ, അഡ്വ.ടി.ജെ.ഐസക്, ജൈന ജോയ്, സരോജിനി, സി.കെ.ശിവരാമന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.പുഷ്പ എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ വിനോദ്കുമാര്‍, ആയിഷ പള്ളിയാല്‍, റൈഹാനത്ത് വടക്കേതില്‍, സാജിത മജീദ്, വത്സല, ശ്യാമള, നിജിത തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles