ബത്തേരിയില്‍ വാഹനാപകടം; യുവാവ് മരിച്ചു

ബത്തേരി: ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ബത്തേരി മണിച്ചിറ റോഡില്‍ അരമനക്ക് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുകയും പിന്നില്‍ നിന്നും ബൈക്കില്‍ വന്ന റഫീഖ് കാറിന്റെ ഡോറില്‍ ഇടിച്ച് റോഡില്‍ വീഴുകയുമായിരുന്നു. ഈ സമയം പിന്നില്‍ നിന്നും വന്ന കാര്‍ റഫീഖിന്റെ ശരീരത്തിലൂടെ കയറിയാണ് മരണം സംഭവിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles