ഊട്ടി- മൈസൂര്‍ ദേശീയപാതയില്‍ മരങ്ങള്‍ വീണു ഗതാഗതം മുടങ്ങി

ഊട്ടി- മൈസൂര്‍ ദേശീയപാതയില്‍ കോഴിപ്പാലത്ത് മരങ്ങള്‍ വീണു ഗതാഗതം മുടങ്ങി

ഗൂഡല്ലൂര്‍: ദേശീയപാത ഊട്ടി മൈസൂര്‍ റോഡിലെ മാര്‍ത്തോമാ നഗറിലും ഗൂഡല്ലൂര്‍ നാടുകാണി മലപ്പുറം റോഡിലെ കോഴിപ്പാലത്തും മരങ്ങള്‍ വീണു ഗതാഗതം മുടങ്ങി. ഇതുള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ മരം വീണതിനാല്‍ മണിക്കൂറുകള്‍ രണ്ടു റോഡിലും ഗതാഗതം സ്തംഭിച്ചു. ഫയര്‍ സര്‍വീസും പൊതുമരാമത്ത് വകുപ്പും വൈദ്യുതി ജീവനക്കാരും പൊതുജനങ്ങളും പൊലീസും ചേര്‍ന്നാണ് രണ്ടു ഭാഗങ്ങളിലും മുളകളും മരങ്ങളും വെട്ടിമാറ്റിയത്. ഊട്ടി മൈസൂര്‍ ദേശീയപാതയില്‍ കേരളത്തില്‍ നിന്ന് ഊട്ടി ഗൂഡല്ലൂര്‍ പന്തല്ലൂരില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങളും ചരക്കുലോറികളുള്‍പ്പെടെ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ഗൂഡല്ലൂരില്‍ നിന്നും പന്തല്ലൂര്‍ മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളും അവിടെ നിന്നും ഗൂഡല്ലൂരില്‍ ലേക്ക് വരുന്ന കേരള-തമിഴ്‌നാട് ബസ്സുകളും വഴിയില്‍ കുടുങ്ങി ശക്തമായ മഴ കാരണം നീലഗിരി ജില്ലയിലെ ഊട്ടി ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles