നവോത്ഥാനത്തിനു നാന്ദികുറിച്ച ചാവറയച്ചനെ അവഗണിക്കരുത്:
കല്‍പറ്റ ഫൊറോന വൈദിക സമിതി

കല്‍പറ്റ: ഏഴാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തില്‍നിന്നു വിശുദ്ധ ചാവറയച്ചനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്തതു അടിയന്തരമായി പുനഃപരിശോധിക്കണമെന്നു ഫൊറോന വൈദിക സമിതി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
കേരള നവോത്ഥാനത്തിന്റെ ആരംഭകനും മാര്‍ഗദര്‍ശിയുമായ ചാവറയച്ചനോടും അദ്ദേഹത്തിനു ഉയിരും ഊര്‍ജവും നല്‍കിയ കത്തോലിക്കാസഭയോടുമുള്ള അനാദരവും അവഹേളനവുമാണ് പാഠപുസ്തകത്തില്‍നിന്നു അധ്യായം നീക്കം ചെയ്തതിലൂടെ പ്രകടമാകുന്നത്. ഇത്തരമൊരു നടപടിക്കു എസ്ഇആര്‍ടി മുതിര്‍ന്നതിനു പിന്നില്‍ ചരിത്രജ്ഞാനത്തിന്റെ കുറവല്ല, മറിച്ച് നിഗൂഢ അജന്‍ഡയാണുള്ളത്.
ചരിത്രവഴിയില്‍ സഭ ചെയ്തതും ചെയ്യുന്നതുമായ വിദ്യാഭ്യാസ, പരിഷ്‌കരണ, വികസന പ്രവര്‍ത്തനങ്ങളെ അവണിക്കുന്ന നടപടികളില്‍ ജാഗ്രത പാലിക്കണമെന്നു യോഗം വിശ്വാസി സമൂഹത്തോടു ആവശ്യപ്പെട്ടു. വിഷയത്തില്‍ സഭയിലെ ഉത്തരവാദപ്പെട്ടവര്‍ ഉന്നയിച്ച ആക്ഷേപങ്ങളെ നിസാരവത്കരിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം ദൗര്‍ഭാഗ്യകരമാണെന്നു അഭിപ്രായപ്പെട്ടു. ഫൊറോന വികാരി ഫാ.മാത്യു പെരിയപ്പുറം അധ്യക്ഷത വഹിച്ചു. റവ.ഡോ.തോമസ് ജോസഫ് തേരകം, അഡ്വ.ഫാ.റെജി മുതുകത്താനിയില്‍, ഫാ.സണ്ണി കൊല്ലാര്‍തോട്ടം, ഫാ.അനില്‍ മൂഞ്ഞനാട്ട്, ഫാ.ജിതി എടച്ചിലാത്ത്, ഫാ.സുനില്‍ മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles