കബനീതീരങ്ങളെ ബന്ധിപ്പിച്ച് പാലം നിര്‍മിക്കണം: ജോജിന്‍ ടി. ജോയി

Read Time:2 Minute, 29 Second

പുല്‍പ്പള്ളിയില്‍ കെവിവിഇഎസ് യൂണിറ്റ് കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്കു നല്‍കിയ സ്വീകരണം.

പുല്‍പ്പള്ളി: കേരള, കര്‍ണാടക അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനി നദിക്കു കുറുകെ പാലം നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയ്. സമിതി ജില്ലാ ഭാരവാഹികള്‍ക്ക് യൂണിറ്റ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കബനി നദിയുടെ പെരിക്കല്ലൂര്‍, ബൈരക്കുപ്പ തീരങ്ങളെ ബന്ധിപ്പിച്ച് പാലം നിര്‍മിക്കുന്നതിന് പതിറ്റാണ്ടുകള്‍ മുമ്പ് തറക്കല്ലിട്ടെങ്കിലും കര്‍ണാടക വനം വകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു പ്രവൃത്തി നടത്താനായില്ല. കബനി നദിയുടെ മരക്കടവ് ഭാഗത്ത് വനഭൂമി ഉപയോഗിക്കാതെ പാലം നിര്‍മിക്കാനാകും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. മുള്ളന്‍കൊല്ലി പഞ്ചായത്ത് അതിര്‍ത്തിയില്‍ കബനിക്കു കുറുകെ പാലം നിര്‍മിക്കുന്നത് വയനാടിന്റെ വികസനം ത്വരിതപ്പെടുത്തുമെന്നും ജോജിന്‍ ടി. ജോയി പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍, കെ.എസ്. അജിമോന്‍, ഇ.ടി. ബാബു, മഹേഷ് മാനന്തവാടി, വി.ഡി. ജോസഫ്, ഷിബി മാനന്തവാടി, താരിഖ് അന്‍വര്‍, എം.കെ. ബേബി, ഷാരി ജോണി, കെ.വി. റഫീഖ്, അജേഷ്‌കുമാര്‍, ജോസ് കുന്നത്ത്, പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.കെ. അനന്തന്‍, സി.കെ. ബാബു, ബിജു പൗലോസ്, ഹംസ, പി.വി. ജോസഫ്, ഇ.കെ. മുഹമ്മദ്, പി.എം. പൈലി, പ്രഭാകരന്‍, പ്രസന്നകുമാര്‍, ഷാജിമോന്‍, പി.സി. ടോമി, വേണുഗോപാല്‍, വികാസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles