ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം കണ്ടെത്തി

Read Time:1 Minute, 12 Second

കൽപറ്റ: ആകാശ് തില്ലങ്കേരി വയനാട്ടിലെ പനമരം ടൗണിലൂടെ ഓടിച്ച വാഹനം പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു നമ്പർ പ്ലേറ്റില്ലാതെ സുഹൃത്തുക്കളുമായി വാഹനം ഓടിച്ചത്. ടയറുകൾ ഉൾപ്പെടെ രൂപം മാറ്റം വരുത്തിയതായിരുന്നു വാഹനം.
സീറ്റ് ബെൽറ്റ് ധരിക്കാതെ അപകടകരമായി വാഹനം ഓടിച്ചതിന് സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി വാഹനം പിടിച്ചടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. വാഹനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിനോ പൊലീസിനോ കഴിഞ്ഞിരുന്നില്ല.
വാഹനം ഇന്നു പനമരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ടയറും കൂട്ടിചേർത്ത ഭാഗങ്ങളും അഴിച്ചു മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. പനമരം പൊലീസ് ഇൻസ്പെക്ടർ വി.സിജിത്തിൻ്റെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles