പി.ആര്‍.ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു

Read Time:2 Minute, 21 Second

കൽപറ്റ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ലിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ളിക് റിലേഷന്‍സ് ഡിപ്ളോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/പബ്ലിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 0471- 2518637.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles