ജില്ലാ ഫിലിം ക്ലബ് ഉദ്ഘാടനം 16ന്

കല്‍പറ്റ: വയനാട് ജില്ലാ ഫിലിം ക്ലബ് ഉദ്ഘാടനവും സംസ്ഥാന ജില്ലാ വായനമത്സര വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ജൂലൈ 16ന് നടക്കും. രാവിലെ 11 മണിക്ക് കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയം ഹാളില്‍ സിനിമാ താരം അബുസലിം പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ഉപഹാരസമര്‍പ്പണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സിലും പത്മപ്രഭ പൊതുഗ്രന്ഥാലയവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles